gnn24x7

എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപനം

0
246
gnn24x7

തിരുവനന്തപുരം: എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപനം. എല്‍.ജെ.ഡി നിര്‍വാഹക സമിതിയാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഓഗസ്റ്റ് 13-ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും.

ശ്രേയാംസ്‌കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ.എമ്മുമായി നേരത്തെ ധാരണയായിരുന്നു. എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 24നാണ് തെരഞ്ഞെടുപ്പ്.

എല്‍.ജെ.ഡി നേതാക്കളായ ശ്രേയാംസ്‌കുമാര്‍, കെ.പിമോഹനന്‍, ഷേക്ക് പി.ഹാരിസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്‍.ഡി.എഫ് നേതൃത്വത്തിന് കത്തും കൈമാറിയിരുന്നു. സീറ്റ് നല്‍കാമെന്ന് സി.പി.ഐ.എം തത്വത്തില്‍ എല്‍.ജെ.ഡിക്ക് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

എല്‍.ജെ.ഡി യു.ഡി.എഫിലായിരിക്കെ വീരേന്ദ്രകുമാറിന് രാജ്യസഭ സീറ്റ് നല്‍കിയിരുന്നു. യു.ഡി.എഫ് വിട്ടപ്പോള്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.

എല്‍.ഡി.എഫിലെത്തിയപ്പോള്‍ വീണ്ടും രാജ്യസഭ സീറ്റ് നല്‍കുകയായിരുന്നു. എല്‍.ജെ.ഡിയ്ക്ക് അവകാശപ്പെട്ട സീറ്റ് എന്ന നിലയ്ക്കല്ല അന്ന് ഇടതുമുന്നണി ഈ സീറ്റ് നല്‍കിയത്. എങ്കിലും അവര്‍ക്ക് പരിഗണന നല്‍കുമെന്നായിരുന്നു ഇടതുമുന്നണി നേതാക്കളുടെ പ്രതികരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here