കാക്കഞ്ചേരി: ദേശീയപാതയില്‍ മലപ്പുറം ചേലേമ്പ്രയിലുണ്ടായ ബൈക്ക് അപകടത്തില്‍ നവ ദമ്പതികള്‍ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 ഓടെയാണ് അപകടം ഉണ്ടായത്.
ഇവർ യാത്ര ചെയ്തിരുന്ന ബുള്ളറ്റ് ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. സലാഹുദ്ദീന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും, ജുമാന ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയും മരണപ്പെട്ടു. 10 ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.





































