ഹൈടെക് അഗ്രോ സർവ്വീസ് സെൻററിൻറെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ ഈഈസി മാർറ്റിൽ ആരംഭിച്ച ഞാറ്റുവേല ചന്ത മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഉഷ ശശിധരൻ ഉത്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി ലിസ്സി ജോളി അദ്ധ്യക്ഷയായിരുന്നു. മുൻസിപ്പൽ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ഉമാമത് സലീം, ജില്ലാ പഞ്ചായത്ത അംഗം എൻ അരുൺ, ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജാൻസി, മൊത്തവ്യാപാര വിപണി ഡപ്യുട്ടി ഡയറക്ടർ ശ്രീമതി മിനി തോമസ് എന്നിവർ ആശംസകൾ നേർന്നു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി ടാനി തോമസ് സ്വാഗതവും ഫെസിലിറ്റേറ്റർ ശ്രീ ജോഷി പി എം നന്ദിയും പറഞ്ഞു. മുവാറ്റുപുഴ കാർഷിക മൊത്തവ്യാപാര വിപണിയിടെ കിഴക്കേ അറ്റത്ത് കഴിഞ്ഞ മാസമാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഹൈടെക് അഗ്രോ സർവ്വീസ് സെൻറർ പ്രവർത്തനം തുടങ്ങിയത്.
പന്ത്രണ്ടോളം തരം പച്ചക്കറികൾ, തെങ്ങിൻ തൈ, പ്ലാവ്, റംബുട്ടാൻ, കുളംപുളി, എന്നിവയുടെ ഗ്രാഫ്റ്റുകളും, 14 തരം പച്ചക്കറി വിത്തുകളും മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, സ്യൂഡോ മോണസ്, ഗ്രോ ബാഗ്, കൊക്കോ പിത് എന്നിവ ചന്തയിൽ വില്പനക്ക് ഉണ്ട്. വരും ദിവസങ്ങളിൽ കുടുതൽ തൈകളെത്തും. കർഷകർക്ക് ആവശ്യമായ വിവിധ കാർഷിക യന്ത്രങ്ങൾ വാടകയക്ക് ലഭ്യമാക്കുന്നതിനും, പച്ചക്കറി തൈകളുടെ ഉത്പാദനം, ഗ്രോ ബാഗ് നിർമ്മാണം, തരിശ് ഭൂമിയിൽ കൃഷിയിറക്കൽ തുടങ്ങിയ നിരവധി സേവനങ്ങളാണ് അഗ്രോ സർവ്വീസ് സെൻറർ ലഭ്യമാക്കുന്നത്. മൊബൈൽ 7994996262







































