ദുബൈ: കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്നായി അഞ്ഞൂറിലധികം പ്രവാസികള്‍ക്കൂടി ഇന്ന് കേരളത്തിലെത്തും. കുവൈത്തില്‍നിന്നുള്ള വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. 177 പേരാണ് വിമാനത്തിലുള്ളത്.
കുവൈത്ത് വിമാനത്താവളത്തിലും കൊവിഡ് റാപിഡ് ടെസ്റ്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. തെര്‍മല്‍സ ടെസ്റ്റ് നടത്തിയാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്. കുവൈത്തില്‍നിന്നുള്ള ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ എയര്‍ഇന്ത്യയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
മസ്‌കറ്റില്‍നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 181 പേരാണുണ്ടാവുക. വിമാനം അല്‍പ സമയത്തിനകം പുറപ്പെടും. ഇവിടെയും തെര്‍മല്‍ ടെസ്റ്റ് മാത്രമേ ഉള്ളു.









































