gnn24x7

ഇന്ത്യയില്‍ ഒന്നാമതെത്തി കേരളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്

0
297
gnn24x7

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in  പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി. 

നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെന്റ് 2020 നടത്തിയ സര്‍വേയിലാണ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പിന്‍റെ കീഴിലുള്ള പോര്‍ട്ടല്‍ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. 

മൊത്ത സൂചികയില്‍ 83 ശതമാനം മാര്‍ക്കാണ് വെബ്സൈറ്റ് നേടിയത്. അനായാസമായ സ്വീകാര്യത (ease of access), ഉള്ളടക്കത്തിന്‍റെ ലഭ്യത (content availability), അനായാസമായ ഉപയോഗം (ease of use), വിവര സുരക്ഷിതത്വം (information security) തുടങ്ങിയ മാനദണ്ഡങ്ങള്‍ ആസ്പദമാക്കിയാണ് പോര്‍ട്ടലുകള്‍ക്കു റാങ്കിങ് നിശ്ചയിച്ചത്.

ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here