gnn24x7

പശുവി​ന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

0
269
gnn24x7

പാറശ്ശാല: പശുവി​ന്റെ  കയറില്‍ കുരുങ്ങി പരിക്കേറ്റ്  ഒന്നര വയസ്സുകാരിയ്ക്ക്  ദാരുണാന്ത്യം.

ചെങ്കവിള അയിര വെളിയംകോട്ടുകോണം മേക്കേത്തട്ട് വീട്ടില്‍ രാജേഷ്​ -ഷൈനി (മഞ്ജു) ദമ്പതികളുടെ മകള്‍ സൈറയാണ്​ മരിച്ചത്. 

ഞായറാഴ്​ച രാവിലെയാണ് സംഭവം. വീട്ടിനു സമീപത്തെ ബന്ധുവീട്ടിലെ പശുവി​ന്റെ കയറില്‍ കുരുങ്ങിയായിരുന്നു അപകടം.

പശുക്കുട്ടിയുടെ അടുത്തേക്ക്​ ഓടിയെത്തിയ സൈറയുടെ ദേഹത്ത് തള്ള പശുവി​​െന്‍റ കയര്‍ കുരുങ്ങുകയായിരുന്നു. കയറില്‍ കുരുങ്ങിയ കുഞ്ഞിനെയും വലിച്ചു കൊണ്ട് പശു ഓടുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ മോര്‍ച്ചറിയില്‍ സുക്ഷിച്ച മൃതദേഹം തിങ്കളാഴ്​ച മൃതദേഹ പരിശോധനയ്ക്ക് ശേഷം  ബന്ധുക്കള്‍ക്ക് കൈമാറും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here