gnn24x7

സംസ്ഥാനത്ത് കൊവിഡ് മൂലം ഒരു മരണം കൂടി സംഭവിച്ചതായി മുഖ്യമന്ത്രി; മരിച്ചത് ട്രെയിന്‍ മാറി കയറിയെത്തിയ തെലങ്കാന സ്വദേശി

0
310
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം ഒരു മരണം കൂടി സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചയാളുകളുടെ എണ്ണം 7 ആയി.

‌തെലങ്കാന സ്വദേശി അഞ്ജയ് ആണ് മരിച്ചത്. ഇയാള്‍ തെലങ്കാനയിലേക്ക് പോകുകയായിരുന്ന്. ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 84 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

5 പേരൊഴികെ ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 48 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കാസര്‍കോട്- 18, പാലക്കാട്- 16,കണ്ണൂര്‍- 10, മലപ്പുറം- 8, തിരുവനന്തപുരം- 7, തൃശ്ശൂര്‍- 7, പത്തനംതിട്ട- 6, കോഴിക്കോട്- 6 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

gnn24x7