കൊച്ചി ഇരുമ്പനം ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്ന് തീപിടിത്തം. ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്നുള്ള ടാങ്ക് വാഗണ്‍ ലോഡിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു പൈപ്പിനാണ് തീപിടിച്ചത്.
അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 15 ഓളം ഫയര്‍ഫോര്‍സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ട്. അടുത്തുള്ള പൈപ്പുകള്‍ക്ക് തീ പിടിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.







































