gnn24x7

എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം എന്നാല്‍ എം.പി ഫണ്ട് അനുവദിക്കില്ലെന്നത് ശരിയല്ല എന്ന് ശശി തരൂര്‍

0
294
gnn24x7

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. എന്നാല്‍ എം.പി ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് അനുവദിക്കില്ല എന്ന തീരുമാനത്തോട് തര്‍ക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ചുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണ്. അത് രാജ്യത്ത് കൊവിഡ് പ്രതിസന്ധിയിലിായിരിക്കുന്ന ജനളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലാണ്. പക്ഷേ, എം.പി.എല്‍.എ.ഡി.എസ് ഫണ്ട് രണ്ടുവര്‍ഷത്തേക്ക് അനുവദിക്കില്ലെന്നു തീരുമാനം തര്‍ക്കവിഷയമാണ്’, തരൂര്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ചാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനമെടുത്തത്. രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ടും ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തുക രാജ്യത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.

എം.പിമാരുടെ പ്രാദേശിക പ്രദേശ വികസന പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയില്‍ നിന്ന് 7,900 കോടി രൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വമേധയാ ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി ജാവദേക്കര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here