gnn24x7

ഇബ്രാഹിം കുഞ്ഞിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
346
gnn24x7

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് ശേഷമുള്ള ആദ്യ ചോദ്യം ചെയ്യലാണിത്. അഴിമതി നിരോധനനിയമം 17 (എ) പ്രകാരമാണ് ഗവര്‍ണര്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് അറസ്റ്റ് ചെയ്യാനും കുറ്റപത്രത്തില്‍ പേരുചേര്‍ക്കാനും കഴിയും.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മുന്‍കൂറായി എട്ടു കോടി രൂപ നല്‍കിയെന്ന ആരോപണത്തിലാണ് ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുന്നത്. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here