തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് തന്റെ ഓഫീസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്‌നയ്ക്ക് ജോലി കൊടുത്തത് സര്‍ക്കാര്‍ നിയമനം വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് സംഭവം സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സര്‍ക്കാരിന്റെ ഏജന്‍സിക്കാണോ ഈ പാഴ്‌സല്‍ വന്നിട്ടുള്ളത്. അത് അഡ്രസ് ചെയ്തിട്ടുള്ളത് യു.എ.ഇ കോണ്‍സുലേറ്റാണ്. ഇതിന് സംഭവിച്ച് വീഴ്ചയ്ക്ക് സര്‍ക്കാരിന് എങ്ങനെ മറുപടി കഴിയാന്‍ കഴിയും. സര്‍ക്കാരിന് എന്ത് റോളാണ് ഇതിലുള്ളത്’.
കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പുമുണ്ടായിട്ടില്ല. സര്‍ക്കാരിന് വേണ്ടി അവര്‍ ചെയ്ത ജോലിയില്‍ തട്ടിപ്പ് നടന്നതായി പരാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.