gnn24x7

സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി

0
314
gnn24x7

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആ മോഹം നടക്കില്ലെന്നും നിയമസഭയില്‍ പിണറായി വിജയന്‍ പറഞ്ഞു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിതതില്‍ തെറ്റില്ലെന്നും ഡി.ജി.പിയെ മോശമാക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെഹ്‌റയോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സ്‌നേഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

പൊലീസ് നിരീക്ഷണ പദ്ധതി ഗാലക്‌സോണ്‍ കമ്പനിക്ക് കൈമാറിയതില്‍ തെറ്റില്ലെന്നും സിംസ് കരാര്‍ വ്യവസായ വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഡി.ജി.പിയെ പ്രതിപക്ഷം അവഹേളിക്കുകയാണ്. സഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നു. റിപ്പോര്‍ട്ട് ചോര്‍ന്നത് ആരോഗ്യകരമായ കീഴ്‌വഴക്കം അല്ല’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊലീസില്‍ അഴിമതിയുടെ അഴിഞ്ഞാട്ടമെന്ന് കോണ്‍ഗ്രസിലെ പി.ടി തോമസ് ആരോപിച്ചു.

ഗാലക്‌സോണ്‍ കമ്പനിക്ക് കൂട്ടുനിന്ന ഡി.ജി.പിയെ പുറത്താക്കണമെന്നും ലാവ്‌ലില്‍ കേസില്‍ ദല്‍ഹി രാജധാനിയിലേക്ക് ബെഹ്‌റ പാലത്തിലൂടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും പി.ടി തോമസ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here