തിരുവനന്തപുരം: എഴുപത്തിയഞ്ചിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കോറോണ പ്രതിരോധത്തിനായി നെട്ടോട്ടമോടുന്ന മുഖ്യമന്ത്രി ആഘോഷങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണ്.
നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ വർഷത്തെ പിറന്നാൾ ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്കിടെയായിരുന്നു.
കൂടാതെ ഇടതുമുന്നണി സർക്കാർ അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ലോകമാകെ മരണം വിതയ്ക്കുന്ന കോറോണ കാലത്ത് പിണറായി വിജയന്റെ കേരളാമാതൃക ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.
തെല്ലുപോലും വിട്ടുവീഴചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന്‍ കഴിഞ്ഞതാണ് ഇക്കാലയളവില്‍ പിണറായി വിജയന്റെ ഏറ്റവും വലിയ വിജയം.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തർ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.