gnn24x7

ആറ് മാസം പഴക്കമുള്ള മീന്‍ സംസ്ഥാനത്തേക്ക് കടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി

0
266
gnn24x7

തിരുവനന്തപുരം: ആറ് മാസം പഴക്കമുള്ള മീന്‍ സംസ്ഥാനത്തേക്ക് കടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി. ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന മീനാണ് വാഹനത്തിലെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. തിരുവനന്തപുരം വെമ്പായത്ത് വെച്ചാണ് മീന്‍ കൊണ്ടുവന്ന വാഹനം പിടികൂടിയത്.

ദുര്‍ഗന്ധം പരന്നതോടെ വാഹനത്തെ പിന്തുടര്‍ന്ന നാട്ടുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിന്നീട് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പ്രാഥമിക പരിശോധനയില്‍ മീന്‍ പഴകിയതാണെന്നും ആറ് മാസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മീന്‍ കുഴിച്ചുമൂടി. ലോറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here