തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണത്തടവുകാരനായ മണികണ്ഠനാണ് മരിച്ചത്.
നാല് ദിവസം മുന്‍പാണ് മണികണ്ഠന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം 218 പേര്‍ക്ക് കൊവിഡ് ബാധിച്ചു.
തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശോധന നടത്തുകയായിരുന്നു. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ജയില്‍ പൂര്‍ണ്ണമായി അടച്ചിട്ട നിലയിലാണ്.
970 തടവുകാരാണ് ജയിലിലുള്ളത്. കൊവിഡ് പോസിറ്റീവായവരെ ജയിലിലെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. അതേസമയം പോസിറ്റീവായ പലര്‍ക്കും രോഗലക്ഷണങ്ങളില്ല.
അതേസമയം തടവുകാര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതകളൊന്നുമില്ല. ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.