gnn24x7

മുഖ്യമന്ത്രിക്കെതിരെ വ്യജമൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ഇഡിക്കെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്

0
287
gnn24x7

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ളവ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ നേരത്തെ പുറത്തു വന്നിരുന്നു. ഇത്‌ തന്റെ ശബ്‌ദമാണെന്ന്‌ സ്വപ്‌ന ക്രൈംബ്രാഞ്ചിനോട്‌ സമ്മതിക്കുകയും ചെയ്തിരുന്നു.

കൂടാതെ രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥര്‍ സ്വപ്നയെ എന്‍ഫോഴ്സ്മെന്‍റ് സമ്മർദം ചെലുത്തുന്നത് നേരിട്ട് കണ്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നല്‍കിയിരുന്നു. സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്നും അവർ വാഗ്ദാനം ചെയ്തിരുന്നതായി മൊഴിയിൽ പറയുന്നു.

gnn24x7