പിഎസ്‌സി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്. പൊലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ബാരിക്കേഡിന് മുന്നിൽ കുത്തിയിരിന്ന് പിൻവാതിൽ നിയമനം അന്വേഷിക്കണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. മുദ്രാവാക്യം വിളിച്ചു.
അതേസമയം ഉദ്യോഗാർഥികൾ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചർച്ച നടത്തി. ഇന്നു രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച നടത്തിയത്. എന്നാല്‍ അനുകൂലമായ സമീപനമല്ല മന്ത്രിയില്‍നിന്നുണ്ടായതെന്ന് ചർച്ചയില്‍ പങ്കെടുത്തു ഉദ്യോഗാർഥികള്‍ പറഞ്ഞു. മന്ത്രിയുടെ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. അതേസമയം തന്നെ കാണാന്‍ വന്ന ഉദ്യോഗാര്‍ത്ഥികളുടെ മനസ് വിഷമിച്ചെങ്കില്‍ അത് കുറ്റബോധം മൂലമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.





































