gnn24x7

കൊവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്

0
211
gnn24x7

ന്യൂ ഡൽഹി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ വയനാട് എം.പി രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് എന്ന സര്‍വേയിലാണ് രാഹുല്‍ മൂന്നാം സ്ഥാനത്തെത്തിയത്. ബിജെപി എംപി അനില്‍ ഫിറോജിയയാണ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ലോക്ക്ഡൗണ്‍ കാലത്ത് നിയോജക മണ്ഡലങ്ങളിലെ എംപിമാരുടെ പ്രവര്‍ത്തനം മുൻനിർത്തി നടത്തിയ സർവേയിലാണ് രാഹുല്‍ മൂന്നാം സ്ഥാനത്തെത്തിയത്. ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് മികച്ച പത്ത് എം.പിമാരെ കണ്ടെത്തിയത്. ജനങ്ങള്‍ തന്നെ നിര്‍ദേശിച്ച 25 ലോക്‌സഭാ എം.പിമാരുടെ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.

കൊവിഡ് പ്രതിസന്ധി കാലത്ത് രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, കൊവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവയെല്ലാം എത്തിക്കുകയും, ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങൽ പങ്കെടുക്കുകയും ചെയ്തിരുന്നു എന്ന് ഗവേണ്‍ഐ വിലയിരുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here