gnn24x7

കൊറോണ വൈറസ്; കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് നടൻ വിജയ് രംഗത്ത്.

0
276
gnn24x7

ചെന്നൈ: ചൈനയിലെ കൊറോണ വൈറസ് കേരളത്തിലും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് നടൻ വിജയ് രംഗത്ത്.  കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് വിജയ് സംഭാവന നല്കിയത്. 

കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൊത്തം 1.3 കോടിയാണ് വിജയ് സംഭാവന നല്കിയിരിക്കുന്നത്.    പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപ, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവുമാണ് താരം സംഭാവന നൽകിയത്. 

ഇതിനെല്ലാത്തിനും പുറമെ ഫാൻസ് അസോസിയേഷൻ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകുന്നുണ്ട്.   നേരത്തെ കേരളത്തിന് കൈത്താങ്ങുമായി തെന്നിന്ത്യന്‍താരം അല്ലു അര്‍ജുൻ രംഗത്ത് വന്നിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here