തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായി റെന്റ് എ കാര്‍ സംവിധാനവുമായി തിരുവനന്തപുരം ഡിവിഷന്‍. നാല് സ്‌റ്റേഷനുകളിലാണ് പരീക്ഷണാര്‍ത്ഥം സര്‍വീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശ്ശൂര്‍ എന്നീ സ്‌റ്റേഷനുകളിലാണ് ഈ സംവിധാനം. ഇന്‍ഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി.
യാത്ര പുറപ്പെടുന്നതിന് മുന്‍പോ സ്‌റ്റേഷനില്‍ എത്തിയതിന് ശേഷമോ ടാക്‌സി ബുക്ക് ചെയ്യാം. ഇന്‍ഡ്‌സ് ഗോ. ഇന്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ്. ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ പണം അടയ്ക്കണം. മാസ അടിസ്ഥാനത്തിലും ബുക്കിംഗ് ഉണ്ട്. ഒരു സ്‌റ്റേഷനില്‍ നിന്ന് എടുത്ത വണ്ടി മറ്റൊരു സ്‌റ്റേഷനില്‍ തിരികെ ഏല്‍പ്പിച്ചാല്‍ മതി എന്നതാണ് മറ്റൊരു പ്രത്യേകത.
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഇന്ത്യന്‍ റെയില്‍വേയക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് 4 സ്‌റ്റേഷനുകളില്‍ നടപ്പാക്കുന്നത്. 5 കാര്‍ വീതമാണ് ഓരോ സ്‌റ്റേഷനിലും സര്‍വീസ് നടത്തുക. മൂന്ന് മാസത്തിന് ശേഷം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.