gnn24x7

ശമ്പള പിടുത്തം ആറുമാസത്തേക്ക് കൂടി

0
285
gnn24x7

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പിടുത്തം കേരളസര്‍ക്കാര്‍ അടുത്ത മാറുമാസക്കാലത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഏതാനും മാസങ്ങളിലും തവണകളായി ശമ്പള പിടുത്തം നടന്നിരുന്നു. ഇതിപ്പോള്‍ തുടര്‍ച്ചെ അടുത്ത മാറുമാസക്കാലത്തേക്ക് നീട്ടിയതില്‍ വിവിധ സംഘടകളുടെ ഭാഗത്തു നിന്നും സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തു നിന്നും മുറുമുറുപ്പിന് ഇടയാക്കി. മുന്‍പ് അഞ്ചുമാസത്തെ കാലം ശമ്പള പിടുത്തം നടന്നിരുന്നു. അത് ഏതാണ്ട് അവസാനിക്കായപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.

കോവിഡ് കാല പ്രതിസന്ധി സാമ്പത്തികമായി മറികടുക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പിടിക്കപ്പെട്ട ശമ്പളം രൂപയായി നല്‍കുന്നതിന് പകരം പി.എഫിലേക്ക് ലയിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. രൂപയായി നല്‍കുമ്പോള്‍ വീണ്ടും വന്‍തുക കണ്ടെത്തേണ്ടി വരുമെന്നതിനാലാണ് ഈ പി.എഫ് ലയനം. ഇതു പ്രകാരം ഏപ്രില്‍ 1 മുതല്‍ ആഗസ്ത് 31 വരെ പിടിക്കപ്പെട്ട ശമ്പളം അുുത്ത ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിക്കും. എന്നാല്‍ ആ തുക അടുത്ത ജൂണ്‍ ഒന്നിന് ശേഷം പി.എഫില്‍ നിന്നും പിന്‍വലിക്കാം. അക്കാലമത്രയും 9 ശതമാനം പലിശയും നല്‍കും. എല്ലാവിധ സര്‍വ്വീസ് സംഘടനകളും അധ്യാപക സംഘടനകളും ശമ്പള കട്ടിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളും പ്രതികരണങ്ങും നടത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here