gnn24x7

പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി

0
232
gnn24x7

കൊച്ചി: മാലിദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാര്‍ ഇനി രാജ്യത്തിന്‍റെ കരുതലില്‍, പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി, കപ്പലിലുള്ള 698 യാത്രക്കാരില്‍ 440 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

കൊച്ചി തീരത്ത് ജലാശ്വയെ നാവികസേനയുടെ ഹെലികോപ്റ്ററിന്റെയും പൈലറ്റ് ബോട്ടുകളുടെയും അകമ്പടിയിലാണ് തുറമുഖത്തേക്ക് എത്തിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ജലാശ്വ മാലെദ്വീപില്‍ നിന്നും തിരിച്ചത്. നാവികസേന രണ്ട് കപ്പലുകളെയാണ് പ്രവാസികളെ തിരികെ എത്തിക്കുന്നതിനായി അയച്ചത്,രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ അടുത്ത ദിവസം ദ്വീപില്‍ എത്തും.

തമിഴ്നാട്,മഹാരാഷ്ട്ര,ഝാര്‍ഖണ്ഡ്,കര്‍ണാടകം തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here