gnn24x7

ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തന്റെ ജീവിതത്തില്‍ ഇത് ആദ്യം; ശശി തരൂര്‍

0
319
gnn24x7

ന്യൂദല്‍ഹി: ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ ദശാബ്ദങ്ങളായുള്ള അനുഭവത്തില്‍ ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യമായി കേള്‍ക്കുകയാണ്. ഇന്ത്യയിലെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങളുടേതായി മാറുന്നത് മിസ്റ്റര്‍ പ്രസിഡന്റ്? ഇന്ത്യ നിങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ മാത്രമാണ് അത് നിങ്ങളുടെ വിതരണമായി മാറുന്നുള്ളു,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധമരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്ന ട്രംപിന്റെ ഭീഷണിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

gnn24x7