കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തുവന്ന പിണറായി വിജയനാണ് ഇന്നലെ ജനങ്ങള്‍ക്കു മുന്നിലെത്തിയതെന്നും പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയാണ് മുഖ്യമന്ത്രിയിൽ കണ്ടതെന്നും അതേപടി തിരിച്ച് മറുപടി പറയാനില്ല താൻ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത് ആരാണെന്ന് എന്തുകൊണ്ട് അദ്ദേഹം പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും പൊലീസില്‍ പരാതി നൽകാത്തതിന് എന്താണ് അടിസ്ഥാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്ന് സ്വന്തം ഭാര്യയോട് പോലും പറയാതിരുന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രാഷ്ട്രീയ എതിരാളിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.









































