gnn24x7

കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനെതിരെ പരാതി

0
262
gnn24x7

ആലപ്പുഴ: കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനെതിരെ പരാതി. സ്വാതന്ത്ര്യദിനാംശസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പരാതി.

സിപിഐഎമ്മും ബിജെപിയുമാണ് അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷനുകളിലായി ഷാനിമോള്‍ ഉസ്മാനെതിരെ പരാതി നല്‍കിയത്.

സംഭവം വിവാദമായതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിക്കുകയും ഇന്ത്യയുടെ പൂര്‍ണമായ ഭൂപടം പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഫോട്ടോ വന്നതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പേജ് അഡ്മിന് സംഭവിച്ച പിഴവാണെന്നായിരുന്നു സംഭവത്തില്‍ ഷാനിമോള്‍ ഉസ്മാന്റെ വിശദീകരണം. പൊലീസില്‍ നല്‍കിയ പരാതിക്ക് പുറമെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here