gnn24x7

ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

0
330
gnn24x7

കോഴിക്കോട്: ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് കഠിനമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു.

പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച 11 വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടതായാണ് പ്രാഥമിക വിവരം. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല. അതേസമയം ഷിഗെല്ല രോഗം ജില്ലയില്‍ നിയന്ത്രണത്തിലാണെന്ന് ഡി.എം.ഒ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here