തിരുവനന്തപുരം: വടകാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേടിൽ ശിവശങ്കറിനെയും പ്രതിചേര്‍ത്തു. ശിവശങ്കര്‍ അഞ്ചാംപ്രതിയാണ്. കേസിൽ സ്വപ്ന സുരേഷിനെയും വിജിലെൻസ് പ്രതി ചേർത്തിട്ടുണ്ട്. ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കൂടാതെ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്തിനെയും , സന്ദീപ് നായരെയും ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
വിജിലെൻസ് സ്വപ്നയെ ചോദ്യം ചെയ്യാൻ അട്ടകുലംഗര വനിതാ ജെയിലിൽ എത്തിയിരുന്നു. ആദ്യമായാണ് സ്വപ്നയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കറാണെന്ന് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.







































