തിരുവനന്തപുരം: അഭയ കേസ് വിധി പറഞ്ഞതിന് ശേഷം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി. എന്നാല്‍, ഒരു ഭാവവ്യത്യാസമില്ലാതെ നിൽക്കുകയായിരുന്നു ഫാ.തോമസ് കോട്ടൂർ. തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇന്ന് രാവിലെ 11 മണിയ്ക്കാണ് സിസ്റ്റര്‍ അഭയ കേസില്‍ വിധി പ്രസ്താവിച്ചത്.
നീതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും കുറ്റം തെളിഞ്ഞുവെന്ന് പറഞ്ഞപ്പോൾ സത്യം ജയിച്ചുവെന്നും മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ് പറഞ്ഞു. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധി. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്. നാളെയാണ് അഭയ കേസില്‍ പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്.