gnn24x7

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷങ്ങൾ ഇത്തവണ വീടുകളിൽ തന്നെ

0
222
gnn24x7

ശ്രീകൃഷ്ണ ജയന്തി ഇന്ന്. കോവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഇത്തവണ വീടുകൾ കേന്ദ്രീകരിച്ച് നടത്താനാണ് ബാലഗോകുലത്തിന്റെ തീരുമാനം. ഞായറാഴ്ച പതാകദിനം ആചരിക്കും. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതാണ് ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം. ഗ്രാമ-നഗരവീഥികളിൽ മനോഹര ദൃശ്യമേകുന്ന ശോഭായാത്രകൾ ഇത്തവണയില്ല.

ശ്രീകൃഷ്ണജയന്തി ദിവസം വീട്ടുമുറ്റം വൃന്ദാവനമാതൃകയിൽ അലങ്കരിച്ച് കുട്ടികൾ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിർന്നവർ കേരളീയവേഷവും ധരിച്ച് അവരവരുടെ വീട്ടുമുറ്റത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കുന്നത് മുതൽ ആഘോഷം തുടങ്ങും. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കൽ, ഗോകുലപ്രാർത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം എന്നിവയും വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികൾ സമാപിക്കും. തുടർന്ന് പ്രസാദവിതരണവും നടത്തും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here