gnn24x7

വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

0
229
gnn24x7

കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്ലറ്റിനുള്ളിൽ കഴുത്തറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായ ശരത് കഴിഞ്ഞ മാസം അവസാനത്തോടെയാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസില്‍ ക്വറന്‍റീനിൽ കഴിയുകയായിരുന്നു.

ഇന്ന് രാവിലെ ബന്ധു ഭക്ഷണവുമായെത്തി വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തുമുറിച്ച് മരിച്ച നിലയിൽ ശരത്തിനെ കണ്ടെത്തിയത്. ഒരു കത്രികയും സമീപത്ത് നിന്നു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സൂചന നൽകുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

രവീന്ദ്രൻ-ശകുന്തള എന്നിവരാണ് ശരത്തിന്‍റെ മാതാപിതാക്കൾ. സഹോദരൻ ഷാരോൺ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here