gnn24x7

ജോലിയില്‍ ഉഴപ്പിയാല്‍ വി.ആര്‍.എസ്; മാ​ർ​ഗ നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സർക്കാർ

0
245
gnn24x7

ന്യൂ​ഡ​ൽ​ഹി: ജോ​ലി ചെ​യ്യാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം കേ​ന്ദ്ര സർക്കാർ പു​റ​ത്തി​റ​ക്കി. സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശം ബാ​ധ​ക​മാ​ണ്. ജോ​ലി​യി​ല്‍ ഉ​ഴ​പ്പു​ന്ന​വ​രോ​ട് വി​ര​മി​ക്കാ​ന്‍ പ​റ​യാം എ​ന്ന് മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ത്തി​ൽ‌ വ്യക്തമാക്കുന്നു.

ഗ്രൂ​പ്പ് എ, ​ബി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് 50 വ​യ​സ് ക​ഴി​യു​മ്പോ​ൾ വി​ര​മി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ടാം. മ​റ്റു​ള്ള​വ​രോ​ട് 55 വ​യ​സ് ക​ഴി​യു​മ്പോ​ൾ വി​ര​മി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും ഇ​തി​ൽ പ​റ​യു​ന്നു.അ​തേ​സ​മ​യം, 30 വ​ർ​ഷം സ​ർ​വീ​സു​ള്ള​വ​ർ​ക്ക് പ്രാ​യം നോ​ക്കാ​തെ നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ ബാ​ധ​ക​മാ​ക്കാം. സ​ത്യ​സ​ന്ധ​ര​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രോ​ടും വി​ര​മി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ടാ​നും തീ​രു​മാ​ന​മായിട്ടുണ്ട്. വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ച​ട്ട​പ്ര​കാ​രം ന​ൽ​കും. ഇ​തി​നാ​യി നി​ല​വി​ലെ ച​ട്ട​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചാ​ണ് ഉ​ത്ത​ര​വി​റ​ക്കു​ക​യെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here