വിഴിഞ്ഞം: വെങ്ങാനൂരിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്ത വിട്ടയച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം. മരണപ്പെട്ട അർച്ചനയുടെ മൃതദേഹവുമായാണ് നാട്ടുകാർ വെങ്ങാനൂർ ജംഗ്ഷനിൽ പ്രതിഷേധിച്ചത്.
അർച്ചനയുടെ ഭർത്താവായ സുരേഷിനെ ഇന്നലെ രാത്രിയോടെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്ത സമയത്ത് സുരേഷ് വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ടും ഇയാളെ അറസ്റ്റു ചെയ്യാൻ രേഖകളില്ലാത്തതുകൊണ്ടുമാണ് സുരേഷിനെ വിട്ടയച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.