തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരായി നടത്തിയ പരാമർശം ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മരംമുറിക്കേസ് വിവാദം മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കെപിസിസി അധ്യക്ഷനായി സുധാകരനെ പ്രഖ്യാപിച്ചപ്പോൾ തന്നെ സിപിഎം വിമർശനം തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാർത്താസമ്മേളനത്തിൽ നിന്നും ജനം പ്രതീക്ഷിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ ജനം പ്രതീക്ഷിക്കുന്നതെന്നും ഇത്തരം ആരോപണങ്ങൾ 40 മിനിറ്റെടുത്ത് വിശദീകരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി








































