gnn24x7

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി ഒരു വോട്ടിന് പരാജയപ്പെട്ടു

0
210
gnn24x7

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി എന്‍.വേണുഗോപാല്‍ ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഐലൻഡ് നോർത്ത് വാർഡിലാണ് വേണുഗോപാൽ പരാജയപ്പെട്ടത്.

ഐലൻഡ് നോർത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥി പത്മകുമാരിയാണ് വിജയിച്ചത്. കൊച്ചി കോര്‍പറേഷനില്‍ എട്ടിടങ്ങളില്‍ യുഡിഎഫും ഏഴ് ഇടങ്ങളില്‍ എല്‍ഡിഎഫും മുന്നേറുകയാണ്. ഇവിടെ എല്‍ഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

നിലവിലെ ലീഡ് നിലയനുസരിച്ച് മുനിസിപ്പാലിറ്റികളില്‍ യു ഡി എഫ് ആണ് മുന്നിൽ. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലാ​ണ് ഇ​ന്നു ന​ട​ക്കു​ന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here