ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും എത്തിയതാണ് ബിന്ദു. ഇരുപതോളം വരുന്ന സംഘമാണ് വീട്ടിലെത്തി യുവതിയെ തട്ടിക്കൊണ്ട് പോയത്.
ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു നാല് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. യുവതി നാട്ടിലെത്തിയ ദിവസം രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നാട്ടിൽ എത്തിയതിനു ശേഷം ഒരു സംഘം ആളുകള്‍ യുവതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബന്ധുക്കളെയും ഭർത്താവിനെയും ആക്രമിച്ച ശേഷമാണ് ബിന്ദുവിനെ സംഗം തട്ടി കൊണ്ടുപോയത്.