gnn24x7

യു.എ.ഇ കോണ്‍സുലേറ്റ്ല്‍ ജനറല്‍ രാജ്യം വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഗണ്‍മാനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

0
305
gnn24x7

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ്ല്‍ ജനറല്‍ രാജ്യം വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഗണ്‍മാനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഗണ്‍മാന്‍ ജയ്‌ഘോഷിനെയാണ് കാണാതായത്.

തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്നും വ്യാഴാഴ്ച വൈകീട്ട് മുതലാണ് ജയ്‌ഘോഷിനെ കാണാതായത്. ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് തിരിച്ചെടുത്തിരുന്നു.

അറ്റാഷെ മടങ്ങിപ്പോയിട്ടും ഗണ്‍മാന്‍ തോക്ക് തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ്, ഗണ്‍മാന്റെ വീട്ടില്‍നിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്.

കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന ഗണ്‍മാനെ പൊലീസുകാരായിരുന്നു തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.

gnn24x7