ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫിന് തോൽവി. തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ എല്‍.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്. ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. 13 വാര്‍ഡുകളിലാണ് എല്‍.ഡിഎഫ് വിജയിച്ചിരിക്കുന്നത്.
നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യു.ഡി.എഫ്) ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരാജയപ്പെട്ടിരിക്കുന്നത്. അതേസമയം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും യുഡിഎഫിന് തോൽവിയാണ്. എല്‍.ജെ.ഡി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് മുല്ലപ്പള്ളിയുടേത്.