gnn24x7

കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ

0
305
gnn24x7

ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ഈ ആഴ്ച്ച തന്നെ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതിന്റെ പേരിൽ സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാർ എന്ത് നടപടി സ്വീകരിച്ചാലും നേരിടാൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്രം ബുധനാഴ്ച ആറാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

gnn24x7