ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എം.എൽ.എമാരുടെ പട്ടികയിൽ തൃത്താല നിയമസഭാംഗം വി.ടി ബൽറാമും. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിൻ നടത്തിയ സർവെയിലാണ് ബൽറാമും ഇടംനേടിയത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നും 50 വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ ബാസിഗര്‍ എന്ന വിഭാഗത്തിലാണ് വി.ടി.ബല്‍റാമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ജനങ്ങൾക്കിടയിലുള്ള സ്വാധീനം, പ്രവർത്തനശൈലി, സാമൂഹിക ഇടപെടൽ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ട് വിനിയോഗം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവെ നടത്തിയത്. സർവെയുടെ അവസാന റൗണ്ടിൽ 150 എംഎല്‍എമാരെയാണ് തെരഞ്ഞെടുത്തത്. ഇതിൽ നിന്നാണ് അവസാനത്തെ 50 പേരിൽ ബൽറാമും ഇടംതേടിയത്. രാജ്യത്താകെ 31 നിയമസഭകളിലായി 4123 എംഎൽഎമാരാണുള്ളത്. ഇതിൽ 165 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വിധി നിയമസഭകളിൽ നിന്നും ലഭ്യമായ വിവരങ്ങൾ, പൊതുജനാഭിപ്രായം, മാധ്യമ റിപ്പോർട്ടുകൾ, സോഷ്യൽ മീഡിയ ഇടപെടൽ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 50 എംഎൽഎ മാരെ തെരഞ്ഞെടുത്തതെന്നും ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് വ്യക്തമാക്കുന്നു.







































