gnn24x7

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അസഭ്യ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

0
268
gnn24x7

മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അസഭ്യ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദ് ആണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു യുവാവ് മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് നടപടി.

പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ഫോണ്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

പ്രകോപനം സൃഷ്ടിച്ച് ചേരിതിരിവും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചു, അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here