വയനാട്: മാനന്തവാടിയില്‍ വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ വൈദികനും കന്യാസ്ത്രീകളും ഉള്‍പ്പടെ 10 പേര്‍ അറസ്റ്റില്‍. മാനന്തവാടി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയാണ് സംഭവം. ചെറ്റപ്പാലം എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മിഷണറീസ് ഓഫ് മൈനര്‍ സെമിനാരിയിലാണ് വൈദികന്റേയും കന്യാസ്ത്രീകളുടേയും നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയത്.
ഏകദേശം പത്തോളം പേര്‍ പൊലീസ് സെമിനാരിയില്‍ എത്തുമ്പോള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഫാദര്‍ ടോം ജോസഫ്, ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ. നിത്യമേരി ജോണ്‍, കൂടെയുണ്ടായിരുന്ന അവിടെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമടക്കമുള്ളവരാണ് അറസ്റ്റിലായ പത്ത് പേര്‍.
 
                






