തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സ്വർണക്കടത്ത് കേസിൽ പ്രതിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും, കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.
പ്രവർത്തകർ കളക്ടറേറ്റിന് മുൻവശത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.
മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷനായിരുന്നു. വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, വരുൺ എംകെ, മുഹ്സിൻ കീഴ്ത്തള്ളി, അക്ഷയ് കോവിലകം, നൗഫൽ വാരം, ഇർഷാദ് തളിപ്പറമ്പ് തുടങ്ങിയർ നേതൃത്വം നല്കി.