കൊച്ചി: കാമുകിയുടെ കാര്യം പറഞ്ഞ് തര്‍ക്കത്തിലാവുകയും തുടര്‍ന്ന് നടന്ന കശപിശയില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തി. കൊച്ചിയിലെ വൈപ്പിനിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. വൈപ്പിന്‍ ചെറായി സ്വദേശി പ്രണവിനെയാണ് അടിച്ചു കൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ചെറായി പോലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തു. ചെറായി സ്വദേശികളായ അമ്പാടി, ശരത്, ജിബിന്‍ എന്നിവരാണ് പോലീസ് അറസ്റ്റിലായത്.
ശരത്തിന്റെ കാമുകിയെ ചൊല്ലിയായിരുന്നു ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നത്. ഇവര്‍ സുഹൃത്തുക്കള്‍ ആയിരിക്കേ പരസ്പരം കാമുകിയുടെ കാര്യങ്ങളും അവര്‍ തമ്മില്‍ സന്ധിച്ചതും മറ്റും സംസാരിക്കാറുണ്ടായിരുന്നു. പ്രണവ് മരണപ്പെടുന്നതിന് മുന്‍പ് അവര്‍ തമ്മില്‍ ഇതെ ചൊല്ലി തര്‍ക്കിക്കുകയും പ്രണവിന്റെ വാക്കുകള്‍ ശരത്തിനെ പ്രകോപിപ്പിക്കുകയും ചെയ്തു എന്നാണ് ചിലര്‍ അഭ്യൂഹത്തോടെ പറഞ്ഞത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പ്രതിയെക്കൂടി പിടിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതി ഒളിവില്‍ പോയതായാണ് അറിവ്. വൈറ്റില പത്താം കുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിലായാണ് ഇന്നലെ പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും കൈകളിലും കാലുകളിലും ശക്തമായ മര്‍ദ്ദനമേറ്റിരുന്നു. മരണപ്പെട്ടത് പുലര്‍ച്ചെ നാലുമണിയോട് ചേര്‍ന്നായിരുന്നു. സംഭവ സ്ഥലത്തു നിന്നും കൊലയ്ക്ക് ഉപയോഗിച്ചെന്നു കരുതുന്ന വടികളും പട്ടിക കഷ്ണങ്ങളും ട്യൂബ് ലൈറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സമഗ്രമായി കൊലപാതകത്തെക്കുറിച്ചും അന്വേഷണം നടന്നു വരുന്നു.




































