gnn24x7

ക്രാന്തിയുടെ “കരുതലിൻ കൂടിന്റെ” താക്കോൽദാന കർമ്മം എം. എ. ബേബി നിർവഹിച്ചു

0
254
gnn24x7

ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ കരുതലിൻ കൂട് എന്ന പേരിൽ നാലുമുക്ക് കണ്ണമംഗലത്ത് ടോമി – വത്സമ്മ ദമ്പതികൾക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങി നൽകിയ 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീടിൻ്റെ തറക്കല്ലിടീൽ കർമ്മം കഴിഞ്ഞ ജനു. 6-ന് എം.എം.മണി എം എൽ എയാണ് നിർവ്വഹിച്ചത്. 

രണ്ട് ബെഡ് റൂം, ഹാൾ,അടുക്കള, ബാത്ത് റൂം, സിറ്റൗട്ട് ഉൾപ്പെടുന്ന വീട് 11 ലക്ഷം രൂപ മുടക്കിയാണ് ക്രാന്തി നിർമ്മിച്ചത്. സി പിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി താക്കോൽകൈമാറി.  ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള വിവിധ മാർഗ്ഗങ്ങളിലൂടെയാണ് വീടിനായി പണം സമാഹരിച്ചത്. 

താക്കോൽ കൈമാറ്റ ചടങ്ങിൽ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി അധ്യക്ഷയായിരുന്നു. നസ്രത്തു വാലി ദേവാലയ വികാരി ഫാ.ജോസഫ് കൊള്ളിക്കൊളവിൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണ മുണ്ടയിൽ, ലാലച്ചൻ വള്ളക്കട, ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി. രജനി സജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആനന്ദ് വിളയിൽ, സോണിയ മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ, കെ.എസ്. മോഹനൻ, കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, ടോമി ജോർജ്, എം സി ബിജു, കെ പി സുമോദ്, പി.വി.ഷാജി, ക്രാന്തി അയർലണ്ട് സെക്രട്ടറി എ കെ ഷിനിത്ത്, സെൻട്രൽ കമ്മിറ്റിയംഗം രതീഷ് സുരേഷ്, ലോക കേരളസഭ അയർലണ്ട് പ്രതിനിധി ഷാജു ജോസ്, റെജി വെട്ടു വേലിൽ, ഷിബു വെട്ടുവേലി എന്നിവർ സംസാരിച്ചു.

തറക്കല്ലിട്ട് ആറു മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ സഹായിച്ച മുഴുവൻ സുമനസ്സുകളോടും  ക്രാന്തി കേന്ദ്ര കമ്മറ്റി നന്ദി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7