gnn24x7

കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മമ: മുഖ്യമന്ത്രി

0
245
gnn24x7

തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

വിവിധ കമ്പനികൾ സ്ഥാപിക്കുന്നതിനായി കേരളത്തിലേക്ക് എത്തുന്ന പ്രതിനിധികൾ കമ്പനികൾക്ക് കൊടുക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന പ്രധാന പോരായ്മകളിൽ ഒന്നാണിതെന്നും അത് പരിഹരിക്കുന്നതിനായി സർക്കാർ നേരത്തെ ആലോചന നടത്തിയിരുന്നുവെന്നും എന്നാൽ കോവിഡിൽ അടച്ച് പൂട്ടിയതോടെയാണ് തുടർ നടപടികൾ ഇല്ലാതാ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കോവിഡ് കാലത്ത് വൈൻ പാർലറുകൾ അടക്കം ഐടി കമ്പനികളോട് അനുബന്ധിച്ച് നടപ്പാക്കാൻ തീരുമാനിച്ചിരുന്നതിൽ എന്താണ് പുരോഗതി എന്ന കുപ്പോളി മൊയ്തീൻ എംഎൽഎയുടെ ഉപചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here