gnn24x7

യന്ത്രത്തകരാർ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി

0
36
gnn24x7

ഗ്വാളിയോര്‍: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ ഇറക്കിയത്. രണ്ട് മണിക്കൂറോളമായി യാത്രക്കാര്‍ ഇവിടെ തുടരുകയാണ്. പകരം സംവിധാനത്തെ കുറിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ വിവരം നൽകിയിട്ടില്ല. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. 

യാത്രക്കാരിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം. അതിനിടെ ഡൽഹിയിൽ നിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.20ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനത്തിന്റെ സര്‍വീസാണ് വൈകുന്നത്. യന്ത്രത്തകരാര്‍ എന്നാണ് യാത്രക്കാര്‍ക്ക് നൽകിയിരിക്കുന്ന വിശദീകരണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7