പാലക്കാട്: മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിച്ചു. മണ്ണാർക്കാട് ചന്തപ്പടിയിലെ മുല്ലാസ് ഹോം അപ്ലൈൻസ്സിലാണ് തീപിടിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. രാവിലെ 7. 30 തോടെയാണ് മുല്ലാസ് ഹോം അപ്ലൈൻസ് സമീപത്ത് ചുമടിറക്കുകയായിരുന്ന തൊഴിലാളികൾ കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘവും പൊലീസും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. സമീപത്തു തന്നെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുണ്ടായിരുന്നെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ടുമണിക്കൂറിനുള്ളിൽ തീയടച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. ഏകദേശം രണ്ടു കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സ്ഥാപന ഉടമ പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






