gnn24x7

ലോക്‌സഭാ അംഗത്വം രാജിവച്ച് മിമി ചക്രവർത്തി

0
224
gnn24x7

കൊൽക്കത്ത: ലോക്‌സഭാ അംഗത്വം രാജിവച്ച് നടിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മിമി ചക്രവർത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപിച്ചത്. രാഷ്ട്രീയം തനിക്കു പറഞ്ഞ പണിയല്ലെന്ന് രാജിക്കു പിന്നാലെ അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജാദവ്പൂരിൽനിന്നുള്ള ലോക്‌സഭാ അംഗമാണ് മിമി. 

2022ലും എം.പി സ്ഥാനത്തുനിന്നു രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും മമത അംഗീകരിച്ചില്ലെന്ന് അവർ വെളിപ്പെടുത്തി. ഇത്തവണയും രാജി തൃണമൂൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടില്ല. രാജി സ്വീകരിച്ചിട്ടില്ലെങ്കിലും എല്ലാ കാര്യവും നോക്കിക്കൊള്ളാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മിമി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7