gnn24x7

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷയെന്ന് എം.വി.ജയരാജന്‍

0
291
gnn24x7

കണ്ണൂർ: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷ. അസൗകര്യം ഇരുവരും അറിയിച്ചിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.

അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി.തോമസ് വ്യക്തമാക്കി. ഒന്‍പതാം തീയതി വരെ സമയമുണ്ട്. ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞ ശേഷം തീരുമാനമെന്ന് കെ.വി.തോമസ് പറഞ്ഞു.

കെ.സി.വേണുഗോപാല്‍ വിളിച്ചു ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും കോടിയേരിയും അറിയിച്ചിട്ടുണ്ട്. കെപിസിസിയുടെ അനുമതിയാണോ വേണ്ടതെന്ന് എഐസിസിയാണ് പറയേണ്ടത്. കെപിസിസി പ്രസിഡന്റ് പറയുന്നതിനെല്ലാം മറുപടി പറയാനില്ലെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

gnn24x7