gnn24x7

പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും 

0
259
gnn24x7

ഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ.

എൻ.ഡി.യ നേതാക്കൾ ഇന്ന് രാഷ്ട്രപതി ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.15 എൻ.ഡി.യ നേതാക്കൾക്കൊപ്പമാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തുക. രാഷ്ട്രപതിയെ സന്ദർശിക്കുന്നതിനു മുൻപ് എൽ.കെ അദ്വാനിയുമായി മോദി കൂടിക്കാഴ്ച നടത്തും.

എൻ.ഡി.എയിലെ മറ്റുകക്ഷികളുമായി സമവായം ഉറപ്പുവരുത്തി മുന്നോട്ടു പോകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ പ്രതിഫലനമാണ് എൻഡിഎ, ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സഖ്യമാണ് എൻഡിഎയെന്നും മോദി. പാർലമെന്ററി പാർട്ടിയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7